കൊണ്ടോട്ടി :സമഗ്ര ശിക്ഷാ കേരളം, പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് ഹൈസ്കൂൾ അധ്യാപകർക്കായുള്ള അവധിക്കാല പരിശീലനം കൊണ്ടോട്ടി ബിആർസിയുടെ നേതൃത്വത്തിൽ കൊട്ടപ്പുറം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ വെച്ചു തുടക്കമായി.
പുളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ കൈപ്പങ്ങൽ അഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊണ്ടോട്ടി ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ എം അനീഷ് കുമാർ,സ്കൂൾ പിടിഎ പ്രസിഡണ്ട് സക്കീർ പാലാട്ട്,സ്കൂൾ പ്രിൻസിപ്പൽ ഡോ. എം വിനയകുമാർ, പ്രധാനധ്യാപിക യാങ്സി ടീച്ചർ,പുളിക്കൽ സിആർസി കോഡിനേറ്റർ കെ ഒ നൗഫൽ,എംഡി അൻസാരി,അശോകൻ മാസ്റ്റർ, കെഎം ഇസ്മാഈൽ ,നൗഷാദ് തുടങ്ങിയിവർ പ്രസംഗിച്ചു.
ആദ്യ ബാച്ച് പരിശീലനം 18-ന് സമാപിക്കും. രണ്ടാം ഘട്ടത്തിൽ. 19 മുതൽ 23 വരെയായി നടക്കുന്നത്.
പുതുക്കിയ പാഠ്യപദ്ധതിയുടെ ഭാഗമായി അവതരിപ്പിക്കുന്നതും പുതിയ അധ്യയന വർഷത്തിൽ വിദ്യാർത്ഥികളുടെ മൂല്യനിർണ്ണയത്തിൽ വരുത്താൻ പദ്ധതിയിട്ടിരിക്കുന്ന മാറ്റങ്ങളും മുൻ വർഷങ്ങളിൽ നടത്തിയിരുന്നതിൽ നിന്ന് ഇത്തവണത്തെ അവധിക്കാല പരിശീലനത്തെ വ്യത്യസ്തമാക്കും.