വാഴക്കാട് : സമഗ്ര ശിക്ഷ കേരള, പൊതുവിദ്യഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ അവധിക്കാല അധ്യാപക സംഗമം വാഴക്കാട് ജി എച്ച് എസ് എസ് സ്കൂളിൽ വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം കെ നൗഷാദ് ഉദ്ഘാടനം നിർവഹിച്ചു. കൊണ്ടോട്ടി സബ് ജില്ലയിലെ വിവിധ സ്കൂളിലെ അധ്യാപകർ സംഗമത്തിൽ പങ്കെടുക്കുന്നു.
എൽ പി ,യുപി വിഭാഗം അധ്യാപക സംഗമമാണ് സ്കൂളിൽ ആരംഭിച്ചിട്ടുള്ളത്.കൊണ്ടോട്ടി എ ഇ ഒ ഷൈനി ഓമന അധ്യക്ഷത വഹിച്ചു. കൊണ്ടോട്ടി സബ്ജില്ലാ എച്ച് എം ഫോറം കൺവീനർ കൃഷ്ണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.പ്രിൻസിപ്പൽ മിനി എബ്രഹാം,എച്ച് എം ഷീബ സി എം ,പിടിഎ പ്രസിഡണ്ട് അഷ്റഫ് ടി പി ,ബഷീർ മാസ്റ്റർ,ഫൈസൽ മാസ്റ്റർ,ചന്ദ്രദാസൻ മാസ്റ്റർ,ഭരതൻ മാസ്റ്റർ,ഗഫാർ മാസ്റ്റർ,വിജയൻ മാസ്റ്റർ തുടങ്ങിയവർ ആശംസകൾ അറിയിച്ച സംസാരിച്ചു.അധ്യാപക സംഗമം കൊണ്ടോട്ടി വി ആർ സി യിലെ ബിപിസി അനീഷ് കുമാർ എം ,എ ഇ ഓ ഷൈനി ഓമന ടീച്ചർ ,വിവിധ അധ്യാപക സംഘടനാ പ്രതിനിധികൾ പരിശീലന ക്ലാസുകൾ സന്ദർശിച്ചു. സി ആർ സി