കൂളിമാട് : എസ് എസ് എൽ സി, പ്ലസ് ടു വിദ്യാർത്ഥികൾക്ക് പുതിയ കാലത്തോട് സംവദിക്കുന്ന ഉപരിപഠന സാധ്യതകൾ നിർദ്ദേശിച്ചും അഭിരുചികൾ ഗ്രഹിച്ചും തൊഴിൽ സാധ്യതകൾതര്യപ്പെടുത്തിയും
ഭാവി രൂപപ്പെടുത്തുന്നതിന് വേണ്ടി പി.എം. ഫൗണ്ടേഷനുമായി സഹകരിച്ച് കൂളിമാട് മഹല്ല് ജമാഅത്ത് ക്രസ്റ്റ് കൂളിമാട് നടത്തിയ കരിയർ ക്ലിനിക്ക് നവ്യാനുഭവമായി.
പ്രചോദക ക്ലാസ് ശ്രവിച്ചും വിദ്യാർത്ഥികളും രക്ഷിതാക്കളും പ്രഗത്ഭരോട് വ്യക്തിഗതമായി സംവദിച്ചുമുള്ള കരിയർ ക്ലിനിക്കാണ് ശ്രദ്ധേയമായത്. ജില്ലക്കകത്തും പുറത്തുനിന്നും 150 ലധികംപേർ പങ്കെടുത്തു. വർക്കിംഗ് ചെയർമാൻ കെ.ടി. എ നാസർ അധ്യക്ഷ വഹിച്ചു. പി.എം. ഫൗണ്ടേഷൻ സംസ്ഥാന കോർഡിനേറ്റർ മുഹമ്മദ് ഷഫീഖ് മുട്ടിൽ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ഫെല്ലോമാരായ ഷരോൺ കെ.മീരാൻ, പി സി മുഹമ്മദ് റഈസ് , സി. മുഹമ്മദ് അജ്മൽ, മഹല്ല് കമ്മിറ്റി പ്രസിഡണ്ട് കെ.എ. ഖാദർ മാസ്റ്റർ, ജ: സെക്രട്ടരി കെ .വീരാൻകുട്ടി ഹാജി,ഓർബിറ്റ് അക്കാഡമി കോർഡിനേറ്റർ സി.പി.എ. മുനീർ മാസ്റ്റർ, ക്രസ്റ്റ് കൺവീനർ അയ്യൂബ് കൂളിമാട് , ടി.വി.ഷാഫി മാസ്റ്റർ, എം.വി.അമീർ, കെ.മുജീബ്, മജീദ് കൂളിമാട് ,കെ.കെ. ശുകൂർ സംസാരിച്ചു.