എടവണ്ണപ്പാറ: കേരള മാപ്പിള കലാ അക്കാദമി സിൽവർ ജൂബിലി ആഘോഷ ഭാഗമായി ലഹരിവിരുദ്ധ ക്യാമ്പയിൻ ഉദ്‌ഘാടനവും ഇശൽ വിരുന്നും സംഘടിപ്പിച്ചു.
വാഴക്കാട് പോലീസ് ഇൻസ്‌പെക്ടർ സുരേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. എക്സൽ ഫസൽ അധ്യക്ഷനായിരുന്നു.
കേരള മാപ്പിള കലാ അക്കാദമി സ്നേഹം ചാരിറ്റബിൾ സൊസൈറ്റി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ. പി. എം ബഷീർ പ്രഭാഷണം നടത്തി. ഇശൽകൂട്ടം സംസ്ഥാന പ്രസിഡണ്ട് സാബിഖ് കൊഴങ്ങോറൻ ലഹരിവിരുദ്ധ ക്യാമ്പയിൻ ന്റെ പ്രഖ്യാപനം നടത്തി.
ചാരിറ്റി വിംഗ് ചാപ്റ്റർ പ്രസിഡണ്ട് കെ. സി അബുട്ടി ഹാജി, പ്രമുഖ ഗായകനും മാപ്പിളപാട്ട് പരിശീലകനുമായ കബീർ നല്ലളം, തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് ഇശൽ മാപ്പിള കലാ സ്റ്റഡി സെന്റർ വിദ്യാർത്ഥികളുടെ ഇശൽ വിരുന്നും അരങ്ങേറി.