26.8 C
Kerala
Thursday, May 1, 2025

വാഴക്കാട് പഞ്ചായത്ത് ഫുട്ബോൾ മേള ജി എം യു പി വാഴക്കാടും, കോയപ്പത്തൊടി സ്കൂളും യുപി വിഭാഗത്തിൽ സംയുക്ത ജേതാക്കൾ ,എൽ പി വിഭാഗം കോയപ്പത്തൊടി സ്കൂൾ ചാമ്പ്യന്മാർ,

Must read

വാഴക്കാട്. ഗ്രാമ പഞ്ചായത്ത് എൽ.പി.,യു.പി ഫുട്ബോൾ ടൂർണ്ണമെന്റിൽ ജി.എം.യു.പി. വാഴക്കാടും കൊയപ്പത്തൊടി സ്കൂളും സംയുക്ത ചാമ്പ്യൻമാരായി. എൽ.പി വിഭാഗം കൊയപ്പത്തൊടി സ്കൂൾ വിന്നേഴ്സും ബെയ്സ് സ്കൂൾ രണ്ടാം സ്ഥാനവും നേടി.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.എം.കെ.നൗഷാദ് വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. വൈസ് പ്രസിഡണ്ട് ഷമീന സലിം അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ അയ്യപ്പൻകുട്ടി, റഫീഖ് അഫ്സൽ, ആയിഷ മാരാത്ത്, മെമ്പർമാരായ മൂസക്കുട്ടി, വസന്തകുമാരി, ഷരീഫ, സുഹ്റ, സരോജിനി, പ്രധാനാധ്യാപകൻ ജമാലുദ്ധീൻ, താഹിർ മാസ്റ്റർ, കെ.എം. ഇസ്മായിൽ, എന്നിവർ സംസാരിച്ചു. കൺവീനർ ശശി സ്വാഗതവും ട്രഷറർ ഇന്ദിര നന്ദിയും പറഞ്ഞു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article