ഭിന്നശേഷി കുട്ടികളുടെ *സാങ്കേതിക മികവ് ലക്ഷ്യമാക്കി “സൈബോർഗ് ” റോബോട്ടിക് ശില്പശാല സംഘടിപ്പിച്ചു. കൊണ്ടോട്ടി ബിആർസി സാങ്കേതികമികവിലും തങ്ങൾ ഒട്ടും പിറകിലല്ലെന്ന് തെളിയിച്ചു ഏകദിന റോബോട്ടിക്ക് ശില്പശാലയിൽ ഭിന്നശേഷിക്കുട്ടികുട്ടികളുടെ പ്രകടനം.
പ്രായോഗിക പഠനത്തിലൂടെ റോബോട്ടിക്സ്ന്റെ അടിസ്ഥാന ആശയങ്ങൾ മനസ്സിലാക്കി ആധുനിക സാങ്കേതിക വിവരങ്ങൾ മനസ്സിലാക്കുകയും സ്വായത്തമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കൊണ്ടോട്ടി ബി ആർസി വിവിധ സ്കൂളുകളിൽ നിന്നായി 27 ഭിന്നശേഷി കുട്ടികളെ ശില്പശാലയിൽ പങ്കെടുപ്പിച്ചു. വാഴക്കാട് ഗവ ഹയർ സെക്കന്ററി സ്കൂൾ ATL ലാബിൽ നടന്ന ക്യാമ്പ് കൊണ്ടോട്ടി ബി ആർസി ബിപിസി അനീഷ്‌കുമാർ എം ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ അബ്ദുൽ നാസർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പിടിഎ പ്രസിഡന്റ് ടിപി അഷറഫ്, ഹെഡ്മിസ്ട്രെസ്സ് ഷീബ സ്റ്റാഫ് സെക്രട്ടറി സിസി ടീച്ചർ, വിജയൻ പിഎം, ഷമീർ അഹമ്മദ് തുടങ്ങിയവർ ആശംസകർപ്പിച്ചു സംസാരിച്ചു ക്ലസ്റ്റർ കോർഡിനേറ്റർമാരായ അനീഷ സ്വാഗതവും രതീഷ്കുമാർ നന്ദിയും പറഞ്ഞു.