30.4 C
Kerala
Thursday, May 1, 2025

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘടന ഘടകങ്ങളെ അറിയിച്ച നിലപാടില്‍ മാറ്റമില്ല : കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ

Must read

ലോകസഭ തെരഞ്ഞെടുപ്പിൽ പ്രസ്ഥാനത്തിന്റെ നിലപാട് കൃത്യമായി എല്ലാ ഘടകങ്ങളെയും അറിയിക്കുകയും പ്രസ്തുത നിർദേശം സംഘടനാ സംവിധാനം വഴി താഴെ തട്ടിലേക്ക് എത്തിക്കുകയും ചെയ്തിട്ടുണ്ട്.

മേൽ നിലപാടുകളിൽ യാതൊരു മാറ്റവുമില്ല. അതിന് വിരുദ്ധമായി എന്റെയോ പ്രസ്ഥാനത്തിന്റെ സംസ്ഥാന, ജില്ലാ നേതാക്കളുടേയോ പേരിൽ ഇറങ്ങുന്ന യാതൊരു വ്യാജ സന്ദേശങ്ങളിലും ആരും വഞ്ചിതരാകരുത്.

എല്ലാ പ്രവർത്തകരും നേരത്തെ വോട്ട് ചെയ്യണമെന്നും കുടുംബാംഗങ്ങളുടെയും പ്രായംചെന്നവരുടെയും വോട്ടുകൾ പാഴാക്കരുതെന്നും ഓർമപ്പെടുത്തുന്നു. വോട്ട് രേഖപ്പെടുത്തുന്നതിന് ഇലക്ഷൻ കമ്മീഷൻ നിർദേശിച്ച രേഖകൾ, വോട്ടർ സ്ലിപ്പുകൾ എന്നിവ ഇന്നു തന്നെ തയ്യാറാക്കി വെക്കുക. സമ്മതിദാനാവകാശം കൃത്യമായി വിനിയോഗിക്കുക.

കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article