കൊണ്ടോട്ടി:ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സൗജന്യ ഡയാലിസിസ് സെന്ററുകളിൽ ഒന്നായ കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് മപ്രം വാർഡ് സപ്പോർട്ടിങ് കമ്മിറ്റി സ്വരൂപിച്ച 123270 രൂപ (ഒരു ലക്ഷത്തി ഇരുപത്തിമൂന്നായിരത്തി ഇരുന്നൂറ്റി എഴുപത് ) ഡയാലിസിസ് സെന്ററിൽ നടന്ന ചടങ്ങിൽ കമ്മിറ്റി ഭാരവാഹികൾ ചെയർമാൻ പി എ ജബ്ബാർ ഹാജിക്ക് കൈമാറി. കെ സി മുത്തുക്കോയ തങ്ങൾ തങ്ങൾ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മോട്ടമ്മൽ മുജീബ് മാസ്റ്റർ, ഡയാലിസിസ് സെന്റർ ഡയറക്ടർമാരായ, രായിൻകുട്ടി നീറാട്, സി.ടി മുഹമ്മദ് , വി പി സഫർ ഇഖ്ബാൽ, കെ ടി ബഷീർ, കെ സി ഫായിഖ്, എ സി അബ്ദുൽ മജീദ്, ഐ മുഹമ്മദ് മാസ്റ്റർ, കരീം ചീക്കപ്പള്ളി, പി പി അബ്ദുൽ റഫീക്ക് സാംബന്ധിച്ചു.