24.8 C
Kerala
Sunday, June 15, 2025

പുളിക്കൽ എ എം എം ഹൈസ്കൂളിൽ സീഡ് ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് തുടക്കമായി

Must read

പുളിക്കൽ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പുളിക്കൽ എ എം എം ഹൈസ്കൂളിലെ സീഡ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമായി.പൂർവ വിദ്യാർത്ഥിയും മോട്ടിവേഷൻ സ്പീക്കറും സംസ്‌ഥാന സർക്കാർ ഉജ്ജ്വല ബാല്യ പുരസ്കാര ജേതാവ് അമൽ ഇഖ്ബാൽ ഉദ്ഘാടനം നിർവഹിച്ചു.

കോർഡിനേറ്റർ അലവിക്കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ, തൈനടൽ, പരിസ്ഥിതി ബോധവൽക്കരണ ക്ലാസ്സുകൾ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. പ്രധാന അധ്യാപിക ഷീജ പി ,ഡെപ്യൂട്ടി എച്ച് എം രാജേഷ് കുമാർ
സ്റ്റാഫ് സെക്രട്ടറി എംഡി അൻസാരി, നൗഷാദ് കെ
സീഡ് ജോയിൻ്റ് കോർഡിനേറ്റർ ജുനൈദ് എംവി എന്നിവർ സംസാരിച്ചു. പരിസ്ഥിതി സംരക്ഷണത്തിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് സീഡ് ക്ലബ്ബിലൂടെ ലക്ഷ്യമിടുന്നത്. ഉദ്ഘാടകൻ അമൽ ഇഖ്ബാൽ 100 തൈകൾ സ്കൂളിന് നൽകി

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article