മുതുപറമ്പ് : മുതുപറമ്പ് പി.എം.എസ്.എ.എൽ.പി സ്കൂളിൽ നിന്ന് 34 വർഷത്തെ സർവ്വീസ് പൂർത്തിയാക്കി പിരിയുന്ന ഹെഡ്മാസ്റ്റർ സി.ഭാസ്ക്കരൻ മാസ്റ്റർക്ക്
മുതുപറമ്പ് പാൗരാവലിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കെ.പി .സൈയ്താലി കുട്ടി ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന യാത്രയയപ്പ് സമ്മേളനം ബഹു: ടി.വി. ഇബ്രാഹിം എം.എൽ.എ ഉദ്ഘാടനം ചെയ്തു.
SSLC പരീക്ഷയിൽ Full A+ നേടിയ വിദ്യാർത്ഥികളെയും LSS നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ വെച്ച് ആദരിച്ചു.
ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി. കെ ബാബുരാജ്, വൈസ് പ്രസിഡൻ്റ് നദീറ മുതാസ് , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നജ്മാ ബേബി, എ.പി കുഞ്ഞാൻ, എം.പി മുഹമ്മദ്, സക്കീർ കെ. പി , അസ്ലം ഷേർഖാൻ, സി. ടി നാസർ, സലാം മാസ്റ്റർ, സുശീല ടീച്ചർ, മുഹമ്മദലി മാസ്റ്റർ, പ്രജി. കെ, ഷാജി മാസ്റ്റർ, നൗഫൽ മാസ്റ്റർ എന്നിവർ സംസാരിച്ചു.