എസ് എസ് എഫ്, എസ് വൈ എസ് ചെറുവട്ടൂർ യൂണിറ്റ് കമ്മറ്റികളുടെ നേതൃത്വത്തിൽ ഈ വർഷം എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും അവർക്കുള്ള കരിയർ ഗൈഡൻസ് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിക്കുകയും ചെയ്തു.
ചെറുവട്ടൂർ സിഎം സെൻ്ററിൽ നടന്ന ചടങ്ങിൽ ജില്ലാ എസ് വൈ എസ് സാമൂഹികം സെക്രട്ടറി പി ടി നജീബ് കല്ലരട്ടിക്കൽ കരിയർ മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി. എസ് വൈ എസ് എടവണ്ണപ്പാറ സോൺ ജനറൽ സെക്രട്ടറി സി അമീർഅലി സഖാഫി വാഴക്കാട്, സോൺ ദഅവ സെക്രട്ടറി പി.അഷറഫ് അഹ്സനി വാഴക്കാട്, സ്വാദിക്കലി സഖാഫി ഒളവട്ടൂർ, എം സി ശബീറലി മാസ്റ്റർ വാഴക്കാട്, ഹാമിദലി സഖാഫി അനന്തായുർ പങ്കെടുത്തു.