വാഴക്കാട് : എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ സാന്ത്വനം എസ് വൈ എസ് വാഴക്കാട് യൂണിറ്റ് കമ്മിറ്റി മെമന്റോ നൽകി ആദരിച്ചു.
ഐ എസ് പി സെന്ററിൽ നടന്ന ചടങ്ങിൽ വാഴക്കാട് സുന്നി മഹല്ല് ജമാഅത്ത് പ്രസിഡണ്ടും, മഖ്ദൂം കുടുംബാംഗവുമായ എം പി സുബൈർ മാസ്റ്ററും, വാഴക്കാട് ഐഎസ്പി സെൻറർ പ്രസിഡണ്ട് എം കെ ഷഫീഖ് സാഹിബ് എന്നിവർ വിജയികൾക്കുള്ള മെമെന്റോ നൽകി.
മുഹമ്മദ് സാലിം ജൗഹരി, സി ബഷീർ മാസ്റ്റർ, എൻജിനീയർ മുനീർ കെ പി, സി മുസ്തഫ മാസ്റ്റർ, അബ്ദുൽ ഗഫൂർ ശാമിൽ ഇർഫാനി, നുഅ്മാൻ ഇഹ്സാനി, പി അബ്ദുൽ മജീദ് മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു