ചെറുവാടി: എസ്‌എസ്‌എൽസി പരീക്ഷാ ഫലത്തിൽ ഹിൽ ടോപ്പ് പബ്ലിക് സ്‌കൂൾ തിളക്കമാർന്ന വിജയം നേടിയതായി പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷത്തെ റെക്കോർഡ് ആവർത്തിച്ചുകൊണ്ട് ഈ വർഷവും സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും വിജയിച്ചു.
സ്കൂളിൽ നിന്നും ഇത്തവണ പരീക്ഷയെഴുതിയ 33 പേർ മുഴുവൻ ഉന്നത വിജയമാണ് കൈവരിച്ചത്. അവരിൽ 8പേർക്ക് എല്ലാ വിഷയങ്ങളിലും A+ ലഭിച്ചു എന്നത് സ്കൂളിന്റെ ഏറ്റവും വലിയ നേട്ടമായി സ്കൂൾ മാനേജ്മെന്റ് വ്യക്തമാക്കി. മികച്ച ഫലത്തിന് പിന്നിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും അടിയന്തരശ്രമം, മാതാപിതാക്കളുടെ പിന്തുണ എന്നിവയാണ്.
വിദ്യാർത്ഥികളുടെ മെച്ചപ്പെട്ട പ്രകടനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച പ്രിൻസിപ്പാൾ ജിംഷാദ് വി ആശംസ സന്ദേശത്തിൽ “നമ്മുടെ സ്കൂളിന്റെ അദ്ധ്യാപകസംഘത്തിന്റെ സമർപ്പിത ശ്രമം, വിദ്യാർത്ഥികളുടെ പരിശ്രമം എന്നിവയുടെ ഫലമാണ് ഈ വിജയം. അടുത്ത വർഷങ്ങളിലും ഇത്തരം നേട്ടങ്ങൾ ആവർത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.” കൂട്ടിച്ചേർത്തു