26.8 C
Kerala
Friday, May 9, 2025

വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി വി.കെ ബിനു അനുസ്മരണം യോഗം സംഘടിപ്പിച്ചു

Must read

എടവണ്ണപ്പാറ: വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും, മുൻ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടും, INTUC മണ്ഡലം പ്രസിഡണ്ട്, വട്ടപ്പാറ വാർഡ് കോൺഗ്രസ് പ്രസിഡണ്ട്‌, വാർഡ് UDF ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ച പാർട്ടിയുടെ സജീവാംഗവും,ജീവകാരുണ്യ – സന്നദ്ധ സേവന രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന വി.കെ ബിനുവിൻറെ ആകസ്മികമായ വിയോഗത്തിൽ ദു:ഖം രേഖപ്പെടുത്തുന്നതിനും, ഓർമകൾ പങ്കുവെക്കുന്നതിനുമായ് വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ എടവണ്ണപ്പാറ ഫാരിസ് ഓഡിറ്റോറിയത്തിൽ വെച്ച് വി.കെ ബിനു അനുസ്മരണം യോഗം സംഘടിപ്പിച്ചു.

ഡി.സി.സി മുൻ ജനറൽ സെക്രട്ടറി കെ എം എ റഹ്മാൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ജൈസൽ എളമരം അധ്യക്ഷതവഹിച്ചു.
മുൻ പഞ്ചായത്ത് പ്രസിഡണ്ട് സി.വി സക്കറിയ അനുസ്മരണ പ്രഭാഷണം നടത്തി.
മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ട് പി രവീന്ദ്രനാഥ്, ജനറൽ സെക്രട്ടറി സൈനുദ്ദീൻ മുണ്ടുമുഴി എന്നിവർ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.
ജനറൽ സെക്രട്ടറിമാരായ അൽ ജമാൽ നാസർ സ്വാഗതവും, കെ.ടി. ഷിഹാബ് നന്ദിയും പറഞ്ഞു.
പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കുഞ്ഞുട്ടി പൊന്നാട്, ഡി.സി.സി മെമ്പർ എം. മാധവൻ,ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ഒ.വിശ്വനാഥൻ, പി. കെ മുരളീധരൻ, സുരേന്ദ്രൻ, ഹമീദ് ഊർക്കടവ്, ശ്രീദാസ് വെട്ടത്തൂർ , മുസ്തഫ വാഴക്കാട്, മണ്ഡലം കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് സി.എ.കരീം, മഹിള കോൺഗ്രസ് ജില്ല ഭാരവാഹികളായ ആമിന ആലുങ്ങൽ, ചന്ദ്രമതി, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ തറമ്മൽ അയ്യപ്പൻ കുട്ടി, പി.ടി. വസന്തകുമാരി, മണ്ഡലം ട്രഷറർ എം.മുഹമ്മദ് ബഷീർ പോഷക സംഘടന നേതാക്കളായ അഡ്വ: സുനൂബിയ, ബാബു എടക്കണ്ടി, സുബൈർ പുൽപറമ്പിൽ, അബൂബക്കർ മാസ്റ്റർ കാളൂർ, മാനുട്ടി കുനിക്കാടൻ, നസീറ ടീച്ചർ, വസന്തകൃഷ്ണൻ, ലീല രാധാകൃഷ്ണൻ, വികാസ് എന്നിവർ പ്രസംഗിച്ചു.വാർഡ് – ബൂത്ത് കോൺഗ്രസ് പ്രസിഡണ്ടുമാർ പോഷക സംഘടന ബ്ലോക്ക് – മണ്ഡലം നേതാക്കൾ എന്നിവർ സംബന്ധിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article