വാഴക്കാട്: വാഴക്കാട് ഗ്രാമപഞ്ചായത്തിന്റെ 2024–25 വാർഷിക പദ്ധതിയുടെ ഭാഗമായി എസ്.സി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി മേശയും കസേരയും വിതരണം ചെയ്തു.
വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷമീന സലീം നിർവഹിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ പി.കെ. റഫീഖ് അഫ്സൽ, ആയിഷ മാരാത്ത്, പഞ്ചായത്തംഗങ്ങളായ തറമ്മൽ അയ്യപ്പൻകുട്ടി, സി.പി. ബഷീർ മാസ്റ്റർ, കെ.പി. മൂസക്കുട്ടി, ജമീല യൂസഫ്, സുഹ്റ, സരോജിനി, വസന്തകുമാരി,
ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി പ്രേം ചന്ദ് തുടങ്ങിയവർ പങ്കെടുത്തു.