കൂളിമാട്: നാട്ടുകാരെ കാണാതെയും കളിക്കൂട്ടുകാരുടെ വിശേഷങ്ങളറിയാതെയും നാളുകളായി വീടകങ്ങളിൽ കഴിയുന്ന രോഗികളെയും പ്രായമുള്ളവരെയും ചേർത്തുപിടിച്ചും പള്ളിയങ്കണത്തിലെത്തിച്ചും നാട്ടുതക്കാരം നടത്തി കൂളിമാട് മഹല്ല് മുസ്ലിം ജമാഅത്തിൻ്റെ മാതൃക. നാലു മാസത്തെ നാട്ടൊരുമ ക്യാമ്പയിനിൻ്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. പഴയ കഥകൾ വിവരിച്ചും കണ്ണീർ പൊഴിച്ചും പരസ്പരം ആലിംഗനം ചെയ്തും നാട്ടു
കൂട്ടായ്മകളൊരുക്കിയമധുരവിഭവം കഴിച്ചും ഏറെ സമയം അവർ ചെലവഴിച്ചു. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സംഗമാംഗങ്ങൾക്ക് അദ്ദേഹം ഉപഹാരം നല്കി.എ.എം. അഹ്മദ് കുട്ടി അധ്യക്ഷനായി.
അബ്ദുൽ ജബ്ബാർ അൻവരി, ഡോക്ടർ പി.പി. അമീൻ ,
മഹല്ല് പ്രസിഡണ്ട് കെ.എ. ഖാദർ മാസ്റ്റർ, ജ : സെക്രട്ടരി കെ.വീരാൻകുട്ടി ഹാജി, ഖത്വീബ് ശരീഫ് ഹുസൈൻഹുദവി, കെ എ റഫീഖ്, ടിവി ഷാഫി മാസ്റ്റർ, കെ ടി എ നാസർ, അയ്യൂബ് കൂളിമാട്, എം.കെ.അനീസ്, പി.അജ്മൽ, ടിസി മുഹമ്മദ്, സി.എ. ശുകൂർ മാസ്റ്റർ, എൻ എം ഹുസൈൻ, ടി സി റഷീദ് ,ടിവി മഹബൂബ്, അശ്റഫ് അശ്റഫി, എ.ഫൈസൽ, എ.ടി. മുനീർ, കെ.കെ. ശുകൂർ സംബന്ധിച്ചു.