എടവണ്ണപ്പാറ : സമസ്ത കേരള ജംഇയത്തുൽ ഉലമ നൂറാം വാർഷികം സെൻ്റിനറിയുടെ ഭാഗമായി എടവണ്ണപ്പാറ സോൺ ആദർശ സമ്മേളനം പ്രൗഢമായി വാഴക്കാട് ബസ്റ്റാൻ്റ് പരിസരത്ത് നടന്ന പരിപാടി സമസ്ത സെക്രട്ടറി മൗലാന പേരോട് അബ്ദുറഹ്മാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തി.
സോൺ പ്രസിഡണ്ട് സയ്യിദ് അഹമ്മദ്കബീർ അൽ ബുഖാരി കൊന്നാര് അധ്യക്ഷം വഹിച്ചു, ഉവൈസ് അദനി വെട്ടുപ്പാറ ആമുഖ പ്രഭാഷണം നടത്തി, സമസ്ത കേന്ദ്രമുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, എസ് വൈ എസ് സംസ്ഥാന സെക്രട്ടി റഹ്മത്തുല്ലാഹ് സഖാഫി എളമരം, എ മുഹമ്മദ് മാസ്റ്റർ പറവൂർ, എൻ എം സ്വാദിഖ് സഖാഫി പെരിന്താറ്റീരി, വഹാബ് സഖാഫി മമ്പാട് തുടങ്ങി പ്രമുഖർ പ്രസംഗിച്ചു, സി മുഹമ്മദ് മൗലവി വാഴക്കാട്, സുലൈമാൻ മുസ്‌ലിയാർ വാവൂർ, എ കെ സി അബ്ദുൽ അസീസ് ബാഖവി, അബ്ദു റഷീദ് ബാഖവി വെട്ടുപ്പാറ, അഹമ്മദ് മളാഹിരി ചണ്ണയിൽ, സൈദ് മുഹമ്മദ് അസ്ഹരി, അബ്ദുൽ കരീം ഫൈസി വാവൂർ, സി ബഷീർ മാസ്റ്റർ വാഴക്കാട് തുടങ്ങിയവർ സംബന്ധിച്ചു, അമീർ അലി സഖാഫി സി സ്വാഗതവും, ഇ എം അബ്ദുറസാഖ് മാസ്റ്റർ നന്ദിയും പറഞ്ഞു