വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് വാർഡ് പ്രസിഡണ്ട്, എടവണ്ണപ്പാറ വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട്, സംയുക്ത ട്രേഡ് യൂണിയൻ ഭാരവാഹി, ഓട്ടോ- ബസ് തൊഴിലാളി ഐഎൻടിയുസി ഭാരവാഹി, എന്നീ നിലകളിൽ പ്രവർത്തിച്ച പാർട്ടിയുടെ സജീവ സാന്നിധ്യമായിരുന്ന അമ്പലത്തിങ്ങൽ സന്തോഷ് കുമാറിന്റെ ഒന്നാം ചരമ വാർഷികത്തിൽ വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പണിക്കരപുറായ കോൺഗ്രസ് ഭവനിൽ ചേർന്ന യോഗം അനുസ്മരിച്ചു.
അനുസ്മരണ പ്രമേയം മണ്ഡലം വൈസ് പ്രസിഡണ്ട് സിഎ കരീം, ജനറൽ സെക്രട്ടറി മുസ്തഫ വാഴക്കാട് എന്നിവർ ചേർന്ന് അവതരിപ്പിച്ചു.
മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ജൈസൽ എളമരം അധ്യക്ഷത വഹിച്ചു.
ഡി.സി.സി മുൻ ജനറൽ സെക്രട്ടറി കെ.എം.എ റഹ്മാൻ, മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡണ്ട് സി.കെ മുഹമ്മദ് കുട്ടി മാസ്റ്റർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ഒ.വിശ്വനാഥൻ, ചെറുപാറ മുഹമ്മദ്, സുരേന്ദ്രൻ, കെ.പി രവീന്ദ്രൻ മാസ്റ്റർ, കെ.ടി ഷിഹാബ്, ശ്രീദാസ് വെട്ടത്തൂർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷമീന, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ അബ്ദുൽ റഷീദ്, മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ പി.രവീന്ദ്രനാഥ്, പി.കെ.ആലിക്കോയ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ടി.അയ്യപ്പൻകുട്ടി പി.ടി വസന്തകുമാരി എന്നിവർ സംബന്ധിച്ചു.