സംയുക്ത ട്രേഡ് യൂനിയൻറെയും സർവ്വീസ് സംഘsനകളുടെയും നേതൃത്വൽ കൊണ്ടോട്ടിയിൽ നൂറ്കണക്കിന് തൊഴിലാളികൾ അണിനിരന്ന മെയ് ദിനറാലി നടന്നു. കാലഘട്ടത്തിന്റെ സാഹചര്യം മനസിലാക്കി മറ്റ് ഏരിയകളിൽ നിന്നും വ്യത്യസ്ഥമായി കൊണ്ടോട്ടിയിൽ ഇടത് പക്ഷ ട്രേഡ് യൂനിയനുകൾക്കൊപ്പം എസ്ടിയു നേതൃത്വവും തൊഴിലാളികളും ഒരുമിച്ചാണ് റാലി നടത്തിയത്.
തുsർന്ന് കൊണ്ടോട്ടി ബസ് സ്റ്റാൻറ് പരിസരത്ത് നsന്ന പൊതുയോഗം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വിപി സഖറിയ ഉദ്ഘാടനം ചെയിതു. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടിനും ജന വിരുദ്ധ നയങ്ങൾക്കുമെതിരെ മെയ് 20 ന് നsക്കുന്ന ദേശീയ പണിമുsക്ക് വൻ വിജയമാക്കാൻ മുഴുവൻ തൊഴിലാളികളോടും അദ്ദേഹം അഭ്യർത്ഥിച്ചു.
എസ്ടിയു കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റ് ആസിഫ് ആലുങ്ങൽ അധ്യക്ഷനായി.
സിഐടിയു ജില്ലാ വൈസ് പ്രസിഡൻറ് വിപി മുഹമ്മദ് കുട്ടി. എസ്ടിയു ദേശീയ സെക്രട്ടറി സിപി മുഹമ്മദ് റാഫി. എഐടിയുസി ജില്ലാ കമ്മറ്റി അംഗം അസ്ലംഷേർഖാൻ. സി ഐടിയു ഏരിയാ പ്രസിഡൻറ് കെ ബാലകൃഷ്ണൻ. മൽസ്യ തൊഴിലാളി യൂനിയൻ (എസ്ടിയു) മണ്ഡലം സെക്രട്ടറി ബാപുട്ടി ആലങ്ങാടൻ.എഐടിയുസി മണ്ഡലം സെക്രട്ടറി മുന്നാസ് പാറക്കൽ. കെഎസ്ടിഎ ഏരിയാ സെക്രടറി പ്രഹ്ളാദൻ. എൻജിഒ യൂനിയൻ ഏരിയാ സെക്രട്ടറി കെ ഷാജി. ജോയിൻറ് കൗൺസിൽ സെക്രട്ടറി കെസി ശബരി ഗിരീഷ് എന്നിവർ സംസാരിച്ചു.
കൊണ്ടോട്ടിയിൽ എസ്ടിയു ഇടത് പക്ഷ യൂനിയനുകളും സംയുക്തമായി മെയ് ദിന റാലി നടത്തി
