23.8 C
Kerala
Monday, June 16, 2025

റോവേഴ്സ് ക്ലബ്ബ്‌ ഉന്നത വിജയികളെ ആദരിച്ചു

Must read

കീഴുപറമ്പ് : കല്ലിങ്ങൽ റോവേഴ്സ് ക്ലബ്ബ്‌ എസ്.എസ്.എൽ.സി, പ്ലസ് ടു,ൽ എസ് എസ്, യൂ എസ് എസ് പരീക്ഷകളിൽ വിജയിച്ച ഒന്നാം വാർഡിലെ മുഴുവൻ വിദ്യാർഥികളെയും മൊമെന്റോ നൽകി ആദരിച്ചു. വാർഡ് മെമ്പർ സാകിയ നിസാർ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ്‌ പ്രസിഡന്റ്‌ നസീം എം. ടി അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സൈദ പുന്നാടൻ, സലീം മുക്കോളി, ക്ലബ്ബ്‌ ചെയർമാൻ ജലീൽ എടക്കര, റിട്ട:റവെന്യു ഉദ്യോഗസ്ഥൻ സലാം സി പി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ശിഹാബ് വൈ പി സ്വാഗതവും, നിയാസ് എം സി നന്ദിയും പറഞ്ഞു. നജ്മുദ്ധീൻ ഇ,യൂസഫ് കെ എം, ശറഫുദ്ധീൻ പി, അബ്‌ദുൾ ഖനി കെ പി, റഫീഖ് ടി സി, ഹരിദാസൻ പി തുടങ്ങിയവർ നേതൃത്വം നൽകി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article