വെട്ടുപാറ: ചാലിയാർ പുഴയിൽ മുങ്ങിത്താഴ്ന്ന വെട്ടത്തൂർ സ്വദേശിയെ സാഹസികമായി രക്ഷിച്ച ഇർഷാദ് വി.ടി.ക്കും തുടർന്ന് ബോട്ട് മാർഗം രക്ഷാപ്രവർത്തനം നടത്തിയ അസ്‌ലം സി., ഇജിലാൽ വി.ടി., നൗഷാദ് മോൻ, കെ.സി. അബ്ദുറഹ്മാൻ, ജംസാദ് എന്നിവർക്കും മൈത്രി വെട്ടുപാറയുടെ സ്നേഹാദരം. വാഴക്കാട് സബ് ഇൻസ്‌പെക്ടർ ശശി കുണ്ടറക്കാടും മുസ്ലിം ലീഗ് ദേശീയ കൗൺസിൽ അംഗം കെ.വി. അബ്ദുസലാമും ചേർന്നാണ് ഇവർക്ക് ആദരം കൈമാറിയത്.
മൈത്രി പ്രവാസി ചാരിറ്റി, മൈത്രി ആർട്സ് & സ്പോർട്സ് ക്ലബ് ഭാരവാഹികളായ കെ.വി. അസീസ്, ഗഫൂർ കുഞ്ഞാപ്പു, സൽമാൻ കെ.സി., മുനീസ് ഇജിലാൽ, ജലീൽ വി.ടി. തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.