വലിയപറബ് :മുതിർന്ന കോൺഗ്രസ് നേതാവും,കറകളഞ്ഞ മതേതരവാദിയായുമായ കൃഷ്ണേട്ടന്റെ വിയോഗം പാർട്ടിക്കും,മുന്നണിക്കും പ്രവർത്തകർക്കും തീരാനഷ്ടമാണ് എന്ന് കൃഷ്ണേട്ടൻ വിയോഗത്തിൽ സർവകക്ഷി നടത്തിയ അനുശോചന യോഗം ഉദ്ഘാടനം ചെയ്തു കുഞ്ഞുണ്ണി മാസ്റ്റർ പറഞ്ഞു. വാത്സരാജൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
വലിയ പറബ് മേഖലയിൽ വികസനം യാഥാർത്ഥ്യമാക്കുന്നനുവേണ്ടി കൃഷ്ണേട്ടൻ നടത്തിയ ആത്മാർത്ഥമായ പ്രവർത്തനങ്ങൾ മറക്കാനാവില്ല എന്നും അനുശോചന യോഗത്തിൽ അനുസ്‌മരിച്ചു.
വീക്ഷണം പത്രം എഡിറ്റർ സത്യന്റെ പിതാവ് കൂടിയാണ് കൃഷ്ണേട്ടൻ
ചീരങ്ങൻ മുഹമ്മദ് മാസ്റ്റർ കോണ്ഗ്രസ്,സുമേഷ് സി സി.പി.എം, മുജീബ് റഹ്‌മാൻ .കെ,കെ.എം.ഇസ്മായിൽ, നാസർ മാസ്റ്റർ മുസ്ലിം ലീഗ്, കെ.കെ.മുഹമ്മദ് കുട്ടി,അച്യുതൻ നായർ,ദാമോദരൻ, റസാഖ്,മുഹമ്മദ് കുട്ടി,എന്നിവർ അനുശോചിച്ചു.