തിരുവനന്തപുരം: 2025-ലെ എസ്എസ്എൽസി പരീക്ഷാഫലം ഇന്നറിയാം. വൈകിട്ട് മൂന്ന് മണിക്ക് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുന്നത്. ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിങ് ഇംപയേഡ്), എസ്എസ്എൽസി (ഹിയറിങ് ഇംപയേഡ്) ഫലവും ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് നാലു മണി മുതൽ പിആർഡി ലൈവ് മൊബൈൽ ആപ്പിലൂടെയും വെബ്സൈറ്റുകളിലൂടെയും ഫലമറിയാം.
സംസ്ഥാനത്ത് 2964 കേന്ദ്രങ്ങളിലായി 4,26,697 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. തിരുവനന്തപുരത്ത് നടക്കുന്ന വിദ്യാഭ്യാസ മന്ത്രിയുടെ വാർത്താ സമ്മേളനത്തിന് പിന്നാലെയാകും ഔദ്യോഗിക സൈറ്റുകളിൽ എസ്എസ്എൽസി ഫലം ലഭ്യമാവുക. കഴിഞ്ഞ വർഷം 99.69 എസ്എസ്എൽസി പരീക്ഷയിലെ വിജയ ശതമാനം.
വൈകിട്ട് നാലു മണി മുതൽ ഫലം PRD LIVE മൊബൈൽ ആപ്പിലും ചുവടെ പറയുന്ന വെബ്സൈറ്റുകളിലും ലഭിക്കും.
https://pareekshabhavan.kerala.gov.in
https://prd.kerala.gov.in
https://results.kerala.gov.in
https://examresults.kerala.gov.in
https://kbpe.kerala.gov.in
https://results.digilocker.kerala.gov.in
https://sslcexam.kerala.gov.in
https://results.kite.kerala.gov.in