കൂളിമാട് : മഹല്ല് സംവിധാനം സാമൂഹിക പരിവർത്തനത്തിൻ്റെ അച്ചുതണ്ടാവണമെന്ന് വിദ്യാഭ്യാസ വിചക്ഷണനും ഇൻ്റർനാഷണൽ ട്രൈനറുമായ ഡോ.റാഷിദ് ഗസ്സാലി പറഞ്ഞു. കുടുംബ ശാക്തീകരണത്തിന് കൂട്ടായ്മകൾ ഉണരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂളിമാട് മഹല്ല് കമ്മിറ്റിയുടെ നാട്ടൊരുമ ക്യാമ്പയിനിൻ്റെ ഭാഗമായി സംഘടിപ്പിച്ച മഹല്ല് സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കമ്മിറ്റി പ്രസിഡണ്ട് കെ.എ. ഖാദർ മാസ്റ്റർ അധ്യക്ഷനായി. ഖത്വീബ് ശരീഫ് ഹുസൈൻ ഹുദവി,
ജ: സെക്രട്ടരി കെ. വീരാൻ കുട്ടി ഹാജി, കെ.ടി.എ.നാസർ, അയ്യൂബ് കൂളിമാട്, കെ. ഖാലിദ് ഹാജി സംസാരിച്ചു.
മഹല്ല് സംവിധാനം പരിവർത്തനത്തിൻ്റെ അച്ചുതണ്ടാവണം : ഡോ: റാഷിദ് ഗസ്സാലി
