കുളിമാട് : ഉപരിപഠന സാധ്യതകളിലും തൊഴിൽ മേഖലകളിലും മാർഗനിർദ്ദേശം നല്കാൻ എസ് എസ് എൽ സി, പ്ലസ് ടു, ഡിഗ്രി വിദ്യാർത്ഥികൾക്ക് പി.എം. ഫൗണ്ടേഷനുമായി സഹകരിച്ച് ക്രസ്റ്റ് കൂളിമാട് പത്താം തീയതി കൂളിമാട് മദ്രസ അങ്കണത്തിൽ നടത്തുന്ന കരിയർ ക്ലിനിക്കിലേക്ക് രജിസ്ട്രേഷൻ തുടങ്ങി. കെ.എം.ഹർഷലിനെ ചേർത്തു മഹല്ല് ഖത്വീബ് ശരീഫ് ഹുസൈൻഹുദവി ഉദ്ഘാടനം ചെയ്തു. കെ.എ.ഖാദർ മാസ്റ്റർ അധ്യക്ഷനായി. കെ.വീരാൻകുട്ടി ഹാജി, കെ.ടി.എ.നാസർ, അയ്യൂബ് കൂളിമാട്, ടി.വി.ഷാഫി മാസ്റ്റർ, കെ.എ. റഫീഖ്, അശ്റഫ് അശ്റഫി, എം.വി.അമീർ, സി.എ. അലി, ടി.സി.റഷീദ് സംബന്ധിച്ചു.
രജിസ്ട്രേഷന് ബന്ധപ്പെടുക :9497075261