ചെറുവട്ടൂർ : ചെറുവട്ടൂർ എം ഐ എ എം യു പി സ്കൂളിൽ കുട്ടികൾക്കായി സമ്മർ സ്പാർക്ക് ഏകദിന വർക്ഷോപ്പ് പ്രൗഢമായി. ഈ അവധിക്കാലം അവസാനിരിക്കുമ്പോൾ കുട്ടികൾക്ക് ഏറെ ഉപകരിക്കുന്ന വിവിധ വിഷയങ്ങളെ കോർത്തിണക്കിക്കൊണ്ട് പഠനത്തെയും അനുഭവങ്ങളെയും ഗെയിമിലൂടെയും, പരീക്ഷണങ്ങളിലൂടെയും, മാന്ത്രിക മാത്സിലൂടെയും, ഐ കാൻ സ്പീക്കിലൂടെ യുമെല്ലാമായി പുതുമ നിറഞ്ഞ അറിവുകൾ കരസ്തമാക്കുന്ന നവ്യാനുഭവമായി ക്യാമ്പ്. നൂറോളം അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു,കുട്ടികളിൽ അറിവും ആവേശവും പഠനവും ഉണർത്തികൊണ്ട് ക്യാമ്പ് പുതിയ അനുഭവമായി.
ക്യാമ്പ് സ്കൂൾ പിടിഎ പ്രസിഡന്റ് ശിഹാബ് ചങ്കരത്തിന്റെ അധ്യക്ഷതയിൽ ഹെഡ്‌മിസ്ട്രസ് കെ റസീന ടീച്ചർ ഉദ്ഘാടനം ചെയ്തു.സ്കൂൾ അധ്യാപകനും ട്രൈനറുമായ റഹീം സാർ, ദിയ യഹ്യ സ്കൂൾ അധ്യാപികമാരായ രമണി ടീച്ചർ,സുലൈഖ ടീച്ചർ, ശ്രീദേവി ടീച്ചർ, ശാമിൽമാഷ് , അർജുൻ മാഷ് എന്നിവർ ക്ലാസിന് നേതൃത്വം വഹിച്ചു.