കണ്ണത്തുംപാറ : മുതിർന്ന കോൺഗ്രസ് നേതാവും, കോൺഗ്രസ് കാരണവരുമായ മുൻ വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കൂടിയായിരുന്ന പാലാചോല കുഞ്ഞാലൻകുട്ടി ഹാജിയുടെ വിയോഗത്തിൽ അനുശോചിച്ച് ചെറുവായൂർ- കണ്ണത്തുംപാറ വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു.
ചെറുവായൂർ അങ്ങാടിയിൽ നടന്ന അനുശോചന യോഗം ബൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ശിവൻ ചെറുവായൂർ അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് ജൈസൽ എളമരം, ഗ്രാമപഞ്ചായത്ത് മെമ്പർ മൂസ്സക്കുട്ടി, രാഷ്ട്രീയ പാർട്ടി നേതാക്കളായ സാദിഖലി മാസ്റ്റർ, ദിലീപ്, അബ്ദുറഹിമാൻകുട്ടി, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.ടി ശിഹാബ്, മുതിർന്ന കോൺഗ്രസ് നേതാക്കളായ ഇ.ടി അബു, പറക്കുത്ത് അബ്ദുല്ല ,വാർഡ് – ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടുമാരായ അഷ്റഫ് മലടിഞ്ഞിയിൽ, ആഷിഫ് ചെറുവായൂർ, ശശി എന്നിവർ സംസാരിച്ചു. മണ്ഡലം കോൺഗ്രസ് പ്രതിനിധി ഹംസത്തലി വാഴക്കാട് സ്വാഗതവും, ബൂത്ത് കോൺഗ്രസ് പ്രസിഡണ്ട് എ.സി മുനീർ ബാബു നന്ദിയും പറഞ്ഞു.